scroll

പൊതുവിദ്യഭ്യാസം പൊതുനന്മയ്ക്ക് ............
This is our offical Blog

Monday 24 November 2014

പച്ചക്കറി കൃഷി


വിഷരഹിത പച്ചക്കറിക്കായി എന്‍.കെ.ബി.എം
.യു.പി.സ്ക്കൂളില്‍ പച്ചക്കറി കൃഷി
വിദ്യാര്‍ത്ഥികള്‍ക്ക് വിഷരഹിത പച്ചക്കറികളടങ്ങിയ ഉച്ചഭക്ഷണം നല്‍കാനായി നീലേശ്വരം എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂളില്‍ പച്ചക്കറി കൃഷി തുടങ്ങി. കഴിഞ്ഞ വര്‍ഷം 20 സെന്റോളം സ്ഥലത്ത് സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പച്ചക്കറികൃഷി നടത്തിയിരുന്നു. ജൈവവളം മാത്രമുപയോഗിച്ച് നടത്തിയ കൃഷിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് 3 മാസത്തോളം ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി ലഭിച്ചിരുന്നു. നീലേശ്വരം കൃഷിഭവനുമായി സഹകരിച്ചാണ് ഇത്തവണ സ്ക്കൂളില്‍ കൃഷി ആരംഭിച്ചത്. പച്ചക്കറികൃഷിയുടെ ഉദ്ഘാടനം നീലേശ്വരം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ് അദ്ധ്യക്ഷനായിരുന്നു. ടി.വി.തമ്പാന്‍ പ്രസംഗിച്ചു. പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍ സ്വാഗതവുംഎം.ആര്‍.ശ്യാം ഭട്ട് നന്ദിയും പറഞ്ഞു.


രക്ഷാകര്‍ത്തൃ ബോധവല്‍ക്കരണം


 
രക്ഷാകര്‍ത്തൃ ബോധവല്‍ക്കരണം
വിദ്യാര്‍ത്ഥികളില്‍ നല്ല ശീലങ്ങളും മനോഭാവങ്ങളും വളര്‍ത്തുന്നതിന് നീലേശ്വരം എന്‍.കെ.ബി.എം എ.യു.പി സ്ക്കൂളില്‍ രക്ഷാകര്‍ത്തൃ ബോധവല്‍ക്കരണം നടത്തി. നീലേശ്വരം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ് അദ്ധ്യക്ഷനായിരുന്നു. പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍ ക്ലാസ്സെടുത്തു. സ്ക്കൂള്‍ മാനേജ്മെന്റ് ട്രസ്റ്റ് സെക്രട്ടറി ടി.വി.തമ്പാന്‍, എം.ആര്‍.ശ്യാം ഭട്ട് എന്നിവര്‍ പ്രസംഗിച്ചു.