scroll

പൊതുവിദ്യഭ്യാസം പൊതുനന്മയ്ക്ക് ............
This is our offical Blog

Wednesday, 13 May 2015

എണ്‍പതാം വാര്‍ഷികം


എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂള്‍ എണ്‍പതാം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനം ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.കൃഷ്ണകുമാര്‍
ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സംഘാടകസമിതി ചെയര്‍പേഴ്സണ്‍ ശ്രീമതി. വി.ഗൗരി അദ്ധ്യക്ഷ ആയിരുന്നു. സുവനീര്‍ പ്രകാശനം ശ്രീ. ഡോ. എ.എം.ശ്രീധരന്‍ നിര്‍വഹിച്ചു. ദീര്‍ഘകാലമായി സ്കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ശ്രീമതി. മാധവിയേട്ടിക്കുള്ള ആദരവ് സ്കൂള്‍ മാനേജര്‍ ശ്രീ. ഗോപിനാഥ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ.എ.അബ്ദുള്‍ റഷീദ് , സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ശ്രീ. ടി.വി.തമ്പാന്‍ , മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ഷീബാ രാജു , സ്റ്റാഫ് സെക്രട്ടറി എം.ആര്‍.ശ്യാംഭട്ട് ആശംസകള്‍ നേര്‍ന്നു. സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ എം.വി ഭരതന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം. ബാബുരാജ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടിയും സുപ്രസിദ്ധ മാന്ത്രികന്‍ ബാലന്‍ നീലേശ്വരം അവതരിപ്പിച്ച മാജിക്ക് ഷോയും അരങ്ങേറി.