scroll

പൊതുവിദ്യഭ്യാസം പൊതുനന്മയ്ക്ക് ............
This is our offical Blog

Tuesday 28 July 2015

മൈലാഞ്ചിയിടല്‍ മത്സരം


എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂളില്‍ മൈലാഞ്ചിയിടല്‍ മത്സരം നടന്നു. ആറാം തരത്തിലെ റഹീല – ഫാത്തിമ സഖ്യം ഒന്നാം സ്ഥാനം നേടി.




















Tuesday 7 July 2015

വായനക്കളരി


എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂളില്‍ വായനക്കളരി തുടങ്ങി. നീലേശ്വരം റോട്ടറി ഇന്നര്‍വീല്‍ ക്ലബ് ആണ് സ്കൂളിലേക്ക് പത്രം നല്‍കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പത്രം നല്‍കി ഇന്നര്‍വീല്‍ പ്രസിഡണ്ട് സംഗീത വിജയന്‍ ഉദ്ഘാടനം ചെയ്തു
സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ..അബ്ദുള്‍ റഷീദ് അദ്ധ്യക്ഷന്‍ ആയിരുന്നു. ഇന്നര്‍വീല്‍ ഭാരവാഹികളായി സി.രമ, ഡോ.യു.മാത, രുഗ്മിണി ബാലകൃഷ്ണന്‍,പ്രിയങ്ക,പ്രിയേഷ് പ്രസംഗിച്ചു.ഹെഡ്മാസ്റ്റര്‍ എ.വി.ഗിരിശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ആര്‍.ശ്യാംഭട്ട് നന്ദിയും പറഞ്ഞു.










Saturday 20 June 2015

എസ്.പി.ജി ഉദ്ഘാടനം

എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂള്‍ എസ്.പി.ജി യുണിറ്റിന്റെ ഉദ്ഘാടനം നീലേശ്വരം സി.ഐ യു.പ്രേമചന്ദ്രന്‍ നിര്‍വഹിച്ചു. ചെയ്തു. ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല കേഡറ്റായ കെ.എന്‍.തുഷാരയ്ക്ക് യൂനിഫോം നല്‍കി.പി.ടി.എ പ്രസിഡണ്ട് ശ്രീ..അബ്ദുള്‍ റഷീദ് അദ്ധ്യക്ഷന്‍ ആയിരുന്നു.ഹെഡ്മാസ്റ്റര്‍ എ.വി.ഗിരിശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ആര്‍.ശ്യാംഭട്ട് നന്ദിയും പറഞ്ഞു.






വായനാവാരം

എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂള്‍ വായനാവാരം നെഹ്റു കോളേജ് റിട്ട: പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ യു.ശശിമേനോന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആറാം തരത്തിലെ കുട്ടികളായ ചേതന്‍രാജ്,നന്ദന,റഹീല എന്നിവര്‍ വായനാകുറിപ്പുകള്‍ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ..അബ്ദുള്‍ റഷീദ് അദ്ധ്യക്ഷന്‍ ആയിരുന്നു.ഹെഡ്മാസ്റ്റര്‍ എ.വി.ഗിരിശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ആര്‍.ശ്യാംഭട്ട് നന്ദിയും പറഞ്ഞു.










പരിസ്ഥിതിദിനാഘോഷം


 
എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂള്‍ പരിസ്ഥിതിദിനാഘോഷവും ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും രവീന്ദ്രന്‍ ചരകന്‍ വൈദ്യര്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ പരിസരത്ത് വളരുന്ന നീര്‍മരുത് എന്ന ഔഷധ സസ്യത്തിന്റെ പ്രേത്യകതകളെ കുറിച്ച് കുട്ടികള്‍ക്ക് വിശദീകരീച്ച് കൊടുത്തു.യോഗത്തില്‍ ബി.ആര്‍.സി കോ.ഓഡിനേറ്റര്‍ അമ്പിളി ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു.പി.ടി.എ പ്രസിഡണ്ട് ശ്രീ..അബ്ദുള്‍ റഷീദ് അദ്ധ്യക്ഷന്‍ ആയിരുന്നു.ഹെഡ്മാസ്റ്റര്‍ എ.വി.ഗിരിശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ആര്‍.ശ്യാംഭട്ട് നന്ദിയും പറഞ്ഞു.