scroll

പൊതുവിദ്യഭ്യാസം പൊതുനന്മയ്ക്ക് ............
This is our offical Blog

About us

NKBM AUP SCHOOL
HIGHWAY ROAD
NILESWAR-PO
KASARAGOD
      
നീലേശ്വരം മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് എട്ട് പതിറ്റാണ്ടോളമായി അറിവ് പകര്‍ന്നു നല്‍കുന്ന സരസ്വതി ക്ഷേത്രമാണ് എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂള്‍. ഹോസ്ദുര്‍ഗ്ഗ് ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം, 1933 ലാണ് സ്ഥാപിക്കപ്പെട്ടത്. പത്ത് കിലോമീറ്റര്‍ അകലെ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തുന്നു. സ്വാതന്ത്ര്യ സമരസേനാനിയും, മുന്‍മന്ത്രിയും, നീലേശ്വരത്തിന്റെ സാമൂഹ്യ – രാഷ്ട്രീയ – സഹകരണ – മേഖലകളിലെ സമുന്നത വ്യക്തിത്വവുമായിരുന്ന ശ്രീ. എന്‍.കെ. ബാലകൃഷ്ണന്‍ ഇ വിദ്യാലയത്തിന്റെ ദീര്‍ഘ കാലത്തെ മാനേജര്‍ ആയിരുന്നു. ശ്രീ. കാട്ടാന കൃഷ്ണന്‍ മെമ്മോറിയല്‍ എഡ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ കീഴിലാണ് ഇപ്പോള്‍ ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. സൊസൈറ്റിയുടെ പ്രസിഡണ്ട് ശ്രീ.കെ. ഗോപിനാഥാണ് സ്ക്കൂളിന്റെ മാനേജര്‍. ശ്രീ.ടി.വി.തമ്പാന്‍ സെക്രട്ടറിയും, ശ്രീ.കെ.ശിവരാമന്‍ ട്രഷററുമായ കമ്മിറ്റിയാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

No comments:

Post a Comment