scroll

പൊതുവിദ്യഭ്യാസം പൊതുനന്മയ്ക്ക് ............
This is our offical Blog

Friday 17 October 2014

ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ്



ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് പതിപ്പിന്റെ പ്രകാശനം പി.ടി..പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ് നിര്‍വ്വഹിച്ചു. .വി.ഗിരിശന്‍, പി.വി.പ്രദീപന്‍ എന്നിവര്‍ പ്രസംഗിച്ചു


സ്ക്കൂള്‍ കലോല്‍സവം


സ്ക്കൂള്‍ കലോല്‍സവം










Tuesday 14 October 2014

സാക്ഷരം ക്യാമ്പ്



അധ്യാപികയാകുമെന്ന് ഇപ്പോള്‍ തോന്നുന്നു
എഴുതാനും വായിക്കാനും അറിയാത്തതുകൊണ്ട് എനിയ്ക്ക് വളരെയധികം വിഷമമുണ്ടായിരുന്നു. ഒരു ടീച്ചറാകാനായിരുന്നു ചെറുപ്പത്തില്‍ എന്റെ ആഗ്രഹം. എഴുതാന്‍ അറിയാത്ത എനിയ്ക്ക് ടീച്ചറാകാനാകില്ല എന്ന് എനിയ്ക്ക ഉറപ്പുണ്ടായിരുന്നു. എന്നാല്‍ സ്ക്കൂളില്‍ സാക്ഷരം പരിപാടി തുടങ്ങിയതോടെ എനിയ്ക്ക് എഴുതാനും വായിക്കാനും കഴിയുന്നുണ്ട്. മറ്റു കുട്ടികളെപ്പോലെ എനിയ്ക്കിപ്പോള്‍ ക്ലാസ്സില്‍ സന്തോഷത്തോടെയിരിക്കാന്‍ കഴിയുന്നുണ്ട്.
സാക്ഷരം ക്യാമ്പില്‍ ഏഴാം തരം സി ക്ലാസ്സിലെ ഷാക്കിറ ഷെറിന്‍ തന്റെ അനുഭവം വിവരിച്ചപ്പോള്‍ അതിഥികളും അധ്യാപകരും ആനന്ദം പങ്കുവെച്ചു. ക്ലാസ്സില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികളും തങ്ങളുടെ അനുഭവങ്ങള്‍ ക്ലാസ്സില്‍ വിവരിച്ചപ്പോള്‍ ഒരു നല്ല പരിപാടിയുടെ ലക്ഷ്യം പൂര്‍ത്തീകരിച്ച സന്തോഷത്തിലായിരുന്നു അധ്യാപകര്‍.
സ്ക്കൂളിലെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് നടന്നു വരുന്ന പ്രത്യേക പരിശീലനത്തിന്റെ ഭാഗമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. പി.ടി..പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ് അധ്യക്ഷനായിരുന്നു. നഗരസഭാംഗം ഇ.ഷജീര്‍, ഷീബാരാജു, ബി.ആര്‍.സി.ട്രെയിനര്‍മാരായ കെ.അമ്പിളി,ഇന്ദുലേഖ എന്നിവര്‍ പ്രസംഗിച്ചു. പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍ സ്വാഗതവും കെ.തങ്കമണി നന്ദിയും പറഞ്ഞു. പി.വി.രമ, കെ.വി.ശ്യാമള, കെ.വനജ എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.സമാപനയോഗം പി.ടി.എ പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. എം.ആര്‍ ശ്യാംഭട്ട് സ്വാഗതം പറഞ്ഞു.







Monday 13 October 2014

സ്ക്കൂള്‍ പ്രവൃത്തിപരിചയമേള



 
സ്ക്കൂള്‍തല പ്രവര്‍ത്തി പരിചയ ഗണിത ശാസ്ത്രമത്സരം

നീലേശ്വരം എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂള്‍തല പ്രവര്‍ത്തിപരിചയ ഗണിതശാസ്ത്ര മത്സരം റിട്ട.പ്രധാനധ്യാപകനും കരകൗശല വിദഗ്ധനുമായ ഒ.അമ്പാടി ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ അമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ കരവിരുതില്‍ ചിരട്ടയും, സ്പോഞ്ചിലും, പാഴ്വസ്തുക്കളിലും നിരവധി ശില്പങ്ങള്‍ രൂപം കൊണ്ടു. ചടങ്ങിന് പ്രധാനധ്യാപകന്‍ എ.വി.ഗിരീശന്‍ അദ്ധ്യക്ഷനായി. എം.ആര്‍.ശ്യാം ഭട്ട് നന്ദി പറഞ്ഞു.






Friday 10 October 2014

പുത്തന്‍ അറിവു തേടി


പുത്തന്‍ അറിവു തേടി നെഹ്റു കോളേജിലേക്ക്

സ്ക്കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ നെഹ്റുകോളേജിലേക്ക് നടത്തിയ അറിവ് യാത്ര ശ്രദ്ധേയമായി. കോളേജ് എന്‍.സി.സി.യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്റ്റാമ്പ് നാണയ പ്രദര്‍ശനം വിദ്യാര്‍ത്ഥികളെ അറിവിന്റെ പുതുലോകത്തില്‍ എത്തിച്ചു. ബാലന്‍ അമ്പലത്തറയുടെ ആയിരത്തോളം വരുന്ന സ്റ്റാമ്പ്, നാണയശേഖരങ്ങള്‍ ലോക രാജ്യങ്ങളെ പരിചയപ്പെടുത്തുന്നതിന് കുട്ടികളെ സഹായിച്ചു. പി.വി പ്രദീപ്, എം.ബാബുരാജ്, പി.പ്രേമജ എന്നിവര്‍ നേതൃത്വം നല്‍കി.

Thursday 9 October 2014

ഗണിതം മധുരം

ഗണിതം മധുരമാക്കാന്‍ രക്ഷിതാക്കളെ
വിദ്യാര്‍ത്ഥികളാക്കി എന്‍.കെ.ബി.എം എ.യു.പി .സ്ക്കൂള്‍

നീലേശ്വരം : വരിയിലേയും നിരയിലേയും സംഖ്യകളുടെ തുക പത്താക്കത്തക്ക രീതിയില്‍ ഒന്നു മുതല്‍ ആറ് വരെയുള്ള സംഖ്യകളെ ക്രമീകരിക്കാമോ ? അധ്യാപകന്റെ ചോദ്യം കേട്ട് രക്ഷാകര്‍ത്താക്കള്‍ ആദ്യമൊന്നമ്പരന്നു. എന്നാല്‍ ഇത് ക്ലാസ് മുറിയായ് കരുതണമെന്ന അധ്യാപകന്റെ അഭ്യര്‍ത്ഥന കൂടിയായപ്പോള്‍ രക്ഷിതാക്കള്‍ ഗണിതക്രിയയില്‍ മുഴുകി.
നീലേശ്വരം എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂളിലാണ് വിദ്യാര്‍ത്ഥികളുടെ ഗണിത പഠനം എളുപ്പമാക്കാന്‍ രക്ഷകര്‍ത്താക്കളെ ഗണിത ക്ലാസ്സിലിരുത്തിയത്. വളരെ എളുപ്പമെന്നു തോന്നുന്ന പല ഗണിത ക്രിയകളും ചെയ്യാന്‍ തുടങ്ങുമ്പോള്‍ വിഷമമായി തോന്നുമെന്ന് ആദ്യ ഗണിത ക്രിയ ചെയ്തപ്പോള്‍ തന്നെ രക്ഷിതാക്കള്‍ക്ക് ബോധ്യമായി. ഗണിത പഠനത്തില്‍ കുട്ടികള്‍ സ്ഥിരമായി വരുത്തുന്ന തെറ്റുകള്‍ രക്ഷിതാക്കളെക്കൂടി ബോധ്യപ്പെടുത്തുന്നതിനാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ചതുഷ് ക്രിയകള്‍ ചെയ്യുമ്പോഴും സംഖ്യകളുടെ സ്ഥാനവില കണക്കുകള്‍ ചെയ്യുമ്പോഴും കുട്ടികള്‍ വരുത്തുന്ന തെറ്റുകള്‍ രക്ഷിതാക്കളും ആവര്‍ത്തിച്ചപ്പോള്‍ ഗണിത പഠനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ട ഭാഗങ്ങള്‍ രക്ഷിതാക്കള്‍ക്ക് ബോധ്യമായി. ഗണിത ക്ലാസ്സില്‍ 150ഓളം രക്ഷിതാക്കള്‍ പങ്കെടുത്തു. പി.ടി.എ പ്രസിഡണ്ട് എ അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍ ക്ലാസ്സെടുത്തു.കെ.ഉണ്ണികൃഷ്ണന്‍, ഷീബ രാജു, ടി.കെ.രമേശന്‍, പി.പ്രേമജ, എം.ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.