scroll

പൊതുവിദ്യഭ്യാസം പൊതുനന്മയ്ക്ക് ............
This is our offical Blog

Friday 23 January 2015

റണ്‍ കേരള റണ്‍

                                      
റണ്‍ കേരള റണ്‍
നീലേശ്വരം: റണ്‍ കേരള റണ്ണിന്റെ ഭാഗമായി നീലേശ്വരം എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്ന് കരുവാച്ചേരിയിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു. മുന്‍ ജില്ലാ വോളിബോള്‍ താരവും സംസ്ഥാന വോളിബോള്‍ റഫറിയുമായ എം.വി.സുരേശന്‍ റണ്‍ കേരള റണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ് അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍ , എം.ആര്‍.ശ്യാംഭട്ട് , പി.വി.പ്രദീപ്, എം.ബാബുരാജ്, ടി.കെ.രമേശന്‍, കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. റണ്‍ കേരള റണ്ണിന് സ്ക്കൂള്‍ ഗെയ്ഡ്സ് അംഗങ്ങള്‍, എസ്.പി.ജി അംഗങ്ങള്‍, കായിക താരങ്ങള്‍, മറ്റ് വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ബലൂണുകളും, പൂക്കളും, പ്ലക്കാര്‍ഡുമായാണ് കുട്ടികള്‍ കൂട്ടയോട്ടത്തില്‍ അണിചേര്‍ന്നത്.






ജൈവ പച്ചക്കറി വിളവെടുപ്പ്





എന്‍.കെ.ബി.എം..യു.പി.സ്ക്കൂള്‍
ജൈവ പച്ചക്കറി വിളവെടുപ്പ്
നീലേശ്വരം :വിഷരഹിത പച്ചക്കറിക്കായി നീലേശ്വരം എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂള്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്. സ്ക്കൂളിലെ ഉച്ചഭക്ഷണത്തിനുപയോഗിക്കുന്ന മറുനാടന്‍ പച്ചക്കറികളിലൂടെ ഉള്ളിലേക്കെത്തുന്നത് വിഷമാണെന്ന തിരിച്ചറിവാണ് രണ്ടാം വര്‍ഷവും ജൈവ പച്ചക്കറി കൃഷി ആരംഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രേരണയായത്. കേബേജ്, പയര്‍, വെണ്ട, തക്കാളി, പച്ചമുളക് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്. വിളവെടുപ്പ് പി.ടി.എ പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍ അധ്യക്ഷനായിരുന്നു. കെ.വി.ശ്യാമള, എം.ബാബുരാജ്, പി.വി.പ്രദീപ്, ടി.കെ.രമേശന്‍, കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.ആര്‍.ശ്യാംഭട്ട് സ്വാഗതം പറഞ്ഞു.


Thursday 1 January 2015

നാടക ശില്പശാല


ഗൗരവം ചോരാതെ കുട്ടികളുടെ നാടക ശില്പശാല
നീലേശ്വരം : പക്ഷിപ്പനിയുടെ പേരില്‍ കൂട്ടത്തോടെ കൊന്നൊടുക്കപ്പെട്ട താറാവുകളും നഷ്ടപ്പെടുന്ന കുട്ടിക്കാലവും വിഷയമായി ലഭിച്ചപ്പോള്‍ കുരുന്നു മനസ്സുകളില്‍ വിരിഞ്ഞത് ഗൗരവമുള്ള നാടകങ്ങള്‍.
നീലേശ്വരം എന്‍.കെ.ബി.എം..യു.പി.സ്ക്കൂള്‍ 80 ാം വാര്‍ഷികാഘോഷ ഭാഗമായി കുട്ടികള്‍ക്കായി നടത്തിയ നാടക ശില്‍പ്പ ശാലയിലാണ് കുരുന്നു നാടകങ്ങള്‍ ഒരുങ്ങിയത്. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാംപില്‍ തൃശൂര്‍ സ്ക്കൂള്‍ ഓഫ് ഡ്രാമയിലെ മധു കോട്ടയം, പ്രസൂണ്‍ തിരുവനന്തപുരം എന്നിവരാണ് ക്സാസ് എടുത്തത്. കുട്ടികള്‍ രചിച്ച മൂന്നു നാടകങ്ങള്‍ ക്യാംപ് സമാപനത്തില്‍ വേദിയില്‍ അവതരിപ്പിച്ചു. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ വി.ശശി ഉദ്ഘാടനം ചെയ്തു. സാഹിത്യാകാരന്‍ സുബൈദ അബൂബക്കര്‍ മുഖ്യാതിഥിയായിരുന്നു.രാജ്മോഹനന്‍ നീലേശ്വരം അധ്യക്ഷനായി. സംഘാടക സമിതി വര്‍ക്കിങ്ങ് ചെയര്‍മാന്‍ എം.വി.ഭരതന്‍, പി.ടി.എ പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ്, പ്രധാനാധ്യാപകന്‍ എ.വി.ഗിരിശന്‍ കെ.തങ്കമണി എന്നിവര്‍ പ്രസംഗിച്ചു. ക്യാംപ് അംഗങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റും നല്‍കി.