scroll
This is our offical Blog
Monday, 22 December 2014
Wednesday, 3 December 2014
Monday, 24 November 2014
പച്ചക്കറി കൃഷി
വിഷരഹിത
പച്ചക്കറിക്കായി എന്‍.കെ.ബി.എം
എ.യു.പി.സ്ക്കൂളില്‍
പച്ചക്കറി കൃഷി
വിദ്യാര്‍ത്ഥികള്‍ക്ക്
വിഷരഹിത പച്ചക്കറികളടങ്ങിയ
ഉച്ചഭക്ഷണം നല്‍കാനായി
നീലേശ്വരം എന്‍.കെ.ബി.എം
എ.യു.പി.സ്ക്കൂളില്‍
പച്ചക്കറി കൃഷി തുടങ്ങി.
കഴിഞ്ഞ
വര്‍ഷം 20
സെന്റോളം
സ്ഥലത്ത് സ്ക്കൂള്‍
വിദ്യാര്‍ത്ഥികള്‍ പച്ചക്കറികൃഷി
നടത്തിയിരുന്നു.
ജൈവവളം
മാത്രമുപയോഗിച്ച് നടത്തിയ
കൃഷിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക്
3 മാസത്തോളം
ഉച്ചഭക്ഷണത്തിനാവശ്യമായ
പച്ചക്കറി ലഭിച്ചിരുന്നു.
നീലേശ്വരം
കൃഷിഭവനുമായി സഹകരിച്ചാണ്
ഇത്തവണ സ്ക്കൂളില്‍ കൃഷി
ആരംഭിച്ചത്.
പച്ചക്കറികൃഷിയുടെ
ഉദ്ഘാടനം നീലേശ്വരം നഗരസഭ
വൈസ് ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത
നിര്‍വ്വഹിച്ചു.
പി.ടി.എ
പ്രസിഡന്റ് എ.അബ്ദുള്‍
റഷീദ് അദ്ധ്യക്ഷനായിരുന്നു.
ടി.വി.തമ്പാന്‍
പ്രസംഗിച്ചു.
പ്രഥമാധ്യാപകന്‍
എ.വി.ഗിരീശന്‍
സ്വാഗതവുംഎം.ആര്‍.ശ്യാം
ഭട്ട് നന്ദിയും പറഞ്ഞു.
രക്ഷാകര്‍ത്തൃ ബോധവല്‍ക്കരണം
രക്ഷാകര്‍ത്തൃ
ബോധവല്‍ക്കരണം
വിദ്യാര്‍ത്ഥികളില്‍
നല്ല ശീലങ്ങളും മനോഭാവങ്ങളും
വളര്‍ത്തുന്നതിന് നീലേശ്വരം
എന്‍.കെ.ബി.എം
എ.യു.പി
സ്ക്കൂളില്‍ രക്ഷാകര്‍ത്തൃ
ബോധവല്‍ക്കരണം നടത്തി.
നീലേശ്വരം
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍
ടി.വി.ശാന്ത
ഉദ്ഘാടനം ചെയ്തു.
പി.ടി.എ
പ്രസിഡന്റ് എ.അബ്ദുള്‍
റഷീദ് അദ്ധ്യക്ഷനായിരുന്നു.
പ്രഥമാധ്യാപകന്‍
എ.വി.ഗിരീശന്‍
ക്ലാസ്സെടുത്തു.
സ്ക്കൂള്‍
മാനേജ്മെന്റ് ട്രസ്റ്റ്
സെക്രട്ടറി ടി.വി.തമ്പാന്‍,
എം.ആര്‍.ശ്യാം
ഭട്ട് എന്നിവര്‍ പ്രസംഗിച്ചു.
Friday, 17 October 2014
Tuesday, 14 October 2014
സാക്ഷരം ക്യാമ്പ്
അധ്യാപികയാകുമെന്ന്
ഇപ്പോള്‍ തോന്നുന്നു
എഴുതാനും
വായിക്കാനും അറിയാത്തതുകൊണ്ട്
എനിയ്ക്ക് വളരെയധികം
വിഷമമുണ്ടായിരുന്നു.
ഒരു
ടീച്ചറാകാനായിരുന്നു
ചെറുപ്പത്തില്‍ എന്റെ ആഗ്രഹം.
എഴുതാന്‍
അറിയാത്ത എനിയ്ക്ക് ടീച്ചറാകാനാകില്ല
എന്ന് എനിയ്ക്ക ഉറപ്പുണ്ടായിരുന്നു.
എന്നാല്‍
സ്ക്കൂളില്‍ സാക്ഷരം പരിപാടി
തുടങ്ങിയതോടെ എനിയ്ക്ക്
എഴുതാനും വായിക്കാനും
കഴിയുന്നുണ്ട്.
മറ്റു
കുട്ടികളെപ്പോലെ എനിയ്ക്കിപ്പോള്‍
ക്ലാസ്സില്‍ സന്തോഷത്തോടെയിരിക്കാന്‍
കഴിയുന്നുണ്ട്.
സാക്ഷരം
ക്യാമ്പില്‍ ഏഴാം തരം സി
ക്ലാസ്സിലെ ഷാക്കിറ ഷെറിന്‍
തന്റെ അനുഭവം വിവരിച്ചപ്പോള്‍
അതിഥികളും അധ്യാപകരും ആനന്ദം
പങ്കുവെച്ചു.
ക്ലാസ്സില്‍
പങ്കെടുത്ത മുഴുവന്‍ കുട്ടികളും
തങ്ങളുടെ അനുഭവങ്ങള്‍
ക്ലാസ്സില്‍ വിവരിച്ചപ്പോള്‍
ഒരു നല്ല പരിപാടിയുടെ ലക്ഷ്യം
പൂര്‍ത്തീകരിച്ച സന്തോഷത്തിലായിരുന്നു
അധ്യാപകര്‍.
സ്ക്കൂളിലെ
പഠനത്തില്‍ പിന്നോക്കം
നില്‍ക്കുന്ന കുട്ടികള്‍ക്ക്
നടന്നു വരുന്ന പ്രത്യേക
പരിശീലനത്തിന്റെ ഭാഗമായാണ്
ക്ലാസ്സ് സംഘടിപ്പിച്ചത്.
നീലേശ്വരം
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ്
കമ്മിറ്റി ചെയര്‍ പേഴ്സണ്‍
ദാക്ഷായണി കുഞ്ഞിക്കണ്ണന്‍
ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡന്റ്
എ.അബ്ദുള്‍
റഷീദ് അധ്യക്ഷനായിരുന്നു.
നഗരസഭാംഗം
ഇ.ഷജീര്‍,
ഷീബാരാജു,
ബി.ആര്‍.സി.ട്രെയിനര്‍മാരായ
കെ.അമ്പിളി,ഇന്ദുലേഖ
എന്നിവര്‍ പ്രസംഗിച്ചു.
പ്രഥമാധ്യാപകന്‍
എ.വി.ഗിരീശന്‍
സ്വാഗതവും കെ.തങ്കമണി
നന്ദിയും പറഞ്ഞു.
പി.വി.രമ,
കെ.വി.ശ്യാമള,
കെ.വനജ
എന്നിവര്‍ ക്ലാസ്സിന് നേതൃത്വം
നല്‍കി.സമാപനയോഗം
പി.ടി.എ
പ്രസിഡന്റ് എ.അബ്ദുള്‍
റഷീദ് ഉദ്ഘാടനം ചെയ്തു.
എം.ആര്‍
ശ്യാംഭട്ട് സ്വാഗതം പറഞ്ഞു.
Monday, 13 October 2014
സ്ക്കൂള്‍ പ്രവൃത്തിപരിചയമേള
സ്ക്കൂള്‍തല
പ്രവര്‍ത്തി പരിചയ ഗണിത
ശാസ്ത്രമത്സരം
നീലേശ്വരം
എന്‍.കെ.ബി.എം
എ.യു.പി.സ്ക്കൂള്‍തല
പ്രവര്‍ത്തിപരിചയ ഗണിതശാസ്ത്ര
മത്സരം റിട്ട.പ്രധാനധ്യാപകനും
കരകൗശല വിദഗ്ധനുമായ ഒ.അമ്പാടി
ഉദ്ഘാടനം ചെയ്തു.
മത്സരത്തില്‍
അമ്പതോളം വിദ്യാര്‍ത്ഥികള്‍
പങ്കെടുത്തു.
വിദ്യാര്‍ത്ഥികളുടെ
കരവിരുതില്‍ ചിരട്ടയും,
സ്പോഞ്ചിലും,
പാഴ്വസ്തുക്കളിലും
നിരവധി ശില്പങ്ങള്‍ രൂപം
കൊണ്ടു.
ചടങ്ങിന്
പ്രധാനധ്യാപകന്‍ എ.വി.ഗിരീശന്‍
അദ്ധ്യക്ഷനായി.
എം.ആര്‍.ശ്യാം
ഭട്ട് നന്ദി പറഞ്ഞു.
Subscribe to:
Posts (Atom)




