scroll

പൊതുവിദ്യഭ്യാസം പൊതുനന്മയ്ക്ക് ............
This is our offical Blog

Tuesday 14 October 2014

സാക്ഷരം ക്യാമ്പ്



അധ്യാപികയാകുമെന്ന് ഇപ്പോള്‍ തോന്നുന്നു
എഴുതാനും വായിക്കാനും അറിയാത്തതുകൊണ്ട് എനിയ്ക്ക് വളരെയധികം വിഷമമുണ്ടായിരുന്നു. ഒരു ടീച്ചറാകാനായിരുന്നു ചെറുപ്പത്തില്‍ എന്റെ ആഗ്രഹം. എഴുതാന്‍ അറിയാത്ത എനിയ്ക്ക് ടീച്ചറാകാനാകില്ല എന്ന് എനിയ്ക്ക ഉറപ്പുണ്ടായിരുന്നു. എന്നാല്‍ സ്ക്കൂളില്‍ സാക്ഷരം പരിപാടി തുടങ്ങിയതോടെ എനിയ്ക്ക് എഴുതാനും വായിക്കാനും കഴിയുന്നുണ്ട്. മറ്റു കുട്ടികളെപ്പോലെ എനിയ്ക്കിപ്പോള്‍ ക്ലാസ്സില്‍ സന്തോഷത്തോടെയിരിക്കാന്‍ കഴിയുന്നുണ്ട്.
സാക്ഷരം ക്യാമ്പില്‍ ഏഴാം തരം സി ക്ലാസ്സിലെ ഷാക്കിറ ഷെറിന്‍ തന്റെ അനുഭവം വിവരിച്ചപ്പോള്‍ അതിഥികളും അധ്യാപകരും ആനന്ദം പങ്കുവെച്ചു. ക്ലാസ്സില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികളും തങ്ങളുടെ അനുഭവങ്ങള്‍ ക്ലാസ്സില്‍ വിവരിച്ചപ്പോള്‍ ഒരു നല്ല പരിപാടിയുടെ ലക്ഷ്യം പൂര്‍ത്തീകരിച്ച സന്തോഷത്തിലായിരുന്നു അധ്യാപകര്‍.
സ്ക്കൂളിലെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് നടന്നു വരുന്ന പ്രത്യേക പരിശീലനത്തിന്റെ ഭാഗമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. പി.ടി..പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ് അധ്യക്ഷനായിരുന്നു. നഗരസഭാംഗം ഇ.ഷജീര്‍, ഷീബാരാജു, ബി.ആര്‍.സി.ട്രെയിനര്‍മാരായ കെ.അമ്പിളി,ഇന്ദുലേഖ എന്നിവര്‍ പ്രസംഗിച്ചു. പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍ സ്വാഗതവും കെ.തങ്കമണി നന്ദിയും പറഞ്ഞു. പി.വി.രമ, കെ.വി.ശ്യാമള, കെ.വനജ എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.സമാപനയോഗം പി.ടി.എ പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. എം.ആര്‍ ശ്യാംഭട്ട് സ്വാഗതം പറഞ്ഞു.







No comments:

Post a Comment