scroll

പൊതുവിദ്യഭ്യാസം പൊതുനന്മയ്ക്ക് ............
This is our offical Blog

Thursday 9 October 2014

ഗണിതം മധുരം

ഗണിതം മധുരമാക്കാന്‍ രക്ഷിതാക്കളെ
വിദ്യാര്‍ത്ഥികളാക്കി എന്‍.കെ.ബി.എം എ.യു.പി .സ്ക്കൂള്‍

നീലേശ്വരം : വരിയിലേയും നിരയിലേയും സംഖ്യകളുടെ തുക പത്താക്കത്തക്ക രീതിയില്‍ ഒന്നു മുതല്‍ ആറ് വരെയുള്ള സംഖ്യകളെ ക്രമീകരിക്കാമോ ? അധ്യാപകന്റെ ചോദ്യം കേട്ട് രക്ഷാകര്‍ത്താക്കള്‍ ആദ്യമൊന്നമ്പരന്നു. എന്നാല്‍ ഇത് ക്ലാസ് മുറിയായ് കരുതണമെന്ന അധ്യാപകന്റെ അഭ്യര്‍ത്ഥന കൂടിയായപ്പോള്‍ രക്ഷിതാക്കള്‍ ഗണിതക്രിയയില്‍ മുഴുകി.
നീലേശ്വരം എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂളിലാണ് വിദ്യാര്‍ത്ഥികളുടെ ഗണിത പഠനം എളുപ്പമാക്കാന്‍ രക്ഷകര്‍ത്താക്കളെ ഗണിത ക്ലാസ്സിലിരുത്തിയത്. വളരെ എളുപ്പമെന്നു തോന്നുന്ന പല ഗണിത ക്രിയകളും ചെയ്യാന്‍ തുടങ്ങുമ്പോള്‍ വിഷമമായി തോന്നുമെന്ന് ആദ്യ ഗണിത ക്രിയ ചെയ്തപ്പോള്‍ തന്നെ രക്ഷിതാക്കള്‍ക്ക് ബോധ്യമായി. ഗണിത പഠനത്തില്‍ കുട്ടികള്‍ സ്ഥിരമായി വരുത്തുന്ന തെറ്റുകള്‍ രക്ഷിതാക്കളെക്കൂടി ബോധ്യപ്പെടുത്തുന്നതിനാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ചതുഷ് ക്രിയകള്‍ ചെയ്യുമ്പോഴും സംഖ്യകളുടെ സ്ഥാനവില കണക്കുകള്‍ ചെയ്യുമ്പോഴും കുട്ടികള്‍ വരുത്തുന്ന തെറ്റുകള്‍ രക്ഷിതാക്കളും ആവര്‍ത്തിച്ചപ്പോള്‍ ഗണിത പഠനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ട ഭാഗങ്ങള്‍ രക്ഷിതാക്കള്‍ക്ക് ബോധ്യമായി. ഗണിത ക്ലാസ്സില്‍ 150ഓളം രക്ഷിതാക്കള്‍ പങ്കെടുത്തു. പി.ടി.എ പ്രസിഡണ്ട് എ അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍ ക്ലാസ്സെടുത്തു.കെ.ഉണ്ണികൃഷ്ണന്‍, ഷീബ രാജു, ടി.കെ.രമേശന്‍, പി.പ്രേമജ, എം.ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.




No comments:

Post a Comment