scroll

പൊതുവിദ്യഭ്യാസം പൊതുനന്മയ്ക്ക് ............
This is our offical Blog

Monday 29 September 2014

മോം പതിപ്പ് പ്രകാശനം


 
മോം പതിപ്പ് പ്രകാശനം ചെയ്തു
മംഗള്‍യാന്റെ യാത്രയുടെ മുഴുവന്‍ വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ച് അഞ്ച് എ ക്ലാസ്സ് വിദ്യാര്‍‌ത്ഥി ചേതന്‍രാജ് തയ്യാറാക്കിയ മോം പതിപ്പിന്റേയും മറ്റ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മംഗള്‍യാന്‍ ചുവര്‍ പത്രികയുടേയും പ്രകാശനം BRC Trainee കെ.അമ്പിളി നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ് അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍ സ്വാഗതവും, പി.വി.രമ നന്ദിയും പറഞ്ഞു.



അഭിനന്ദന കത്ത്



ചരിത്ര ശില്പികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ അഭിനന്ദന കത്ത്
ചുവന്ന ഗ്രഹത്തില്‍ ഭാരതത്തിന്റെ ചരിത്രമെഴുതിയ ശാസ്ത്രകാരന്‍മാര്‍ക്ക് എന്‍.കെ.ബി.എം..യു.പി.സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ അഭിനന്ദന കത്ത്. മംഗള്‍യാനെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ച ISRO ശാസ്ത്ജ്ഞര്‍ക്കാണ് സ്ക്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അഭിനന്ദന കത്തയച്ചത്. സ്ക്കൂളിലെ 350 ഓളം വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട കത്ത് ISRO ചെയര്‍മാന്‍ Dr.Kരാധാകൃഷ്ണന് അയച്ചുകൊടുത്തു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍, ടി.വി.സ്വരൂപ, ടി.കെ.രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Friday 26 September 2014

മൃഗസംരക്ഷണ വകുപ്പ് അനുവദിച്ച കോഴികളുടെ വിതരണം


നീലേശ്വരം എന്‍‌.കെ.ബി.എം .. യു.പി. സ്ക്കൂളില്‍ മൃഗസംരക്ഷണ വകുപ്പ് അനുവദിച്ച കോഴികളുടെ വിതരണം വാര്‍ഡ് കൗണ്‍സിലര്‍ ഷജീര്‍ ‌നിര്‍വഹിക്കുന്നു


Wednesday 24 September 2014

മംഗള്‍യാന്‍ - സുവര്‍ണ്ണനേട്ടം.

പച്ചക്കറി വിത്ത് വിതരണം


പച്ചക്കറി വിത്ത് വിതരണം
നീലേശ്വരം : വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ജൈവകൃഷി വ്യാപിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ നീലേശ്വരം എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂളില്‍ പച്ചക്കറി വിത്ത് വിതരണം ചെയ്തു. നീലേശ്വരം കൃഷി ഓഫീസര്‍ പി.വി.ആര്‍ജിത ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ അബ്ദുള്‍ റഷീദ് അദ്ധ്യക്ഷനായിരുന്നു. ചടങ്ങില്‍ വച്ച് സ്ക്കൂള്‍ എക്കോ ക്ലബ്ബിന്റെ ഉദ്ഘാടനവും കൃഷി ഓഫീസര്‍ നിര്‍വ്വഹിച്ചു. കെ.ശ്യാമള, എം.ബാബുരാജ്, ടി.കെ.രമേശന്‍, എന്നിവര്‍ പ്രസംഗിച്ചു. കെ.തങ്കമണി സ്വാഗതവും എം.ആര്‍.ശ്യാം ഭട്ട് നന്ദിയും പറഞ്ഞു.





Friday 19 September 2014

Friday 12 September 2014

സാക്ഷരം മാതൃഭൂമി കാഴ്ചയിലൂടെ



സാക്ഷരം മാതൃഭൂമി കാഴ്ചയിലൂടെ

Wednesday 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Friday 5 September 2014

ഓണാഘോഷം









നാടന്‍ പൂക്കളുടെ പ്രദര്‍ശനമൊരുക്കി ഓണാഘോഷം
നീലേശ്വരം :- ചീയോതിപൂവും മുക്കുറ്റിയും ശംഖുപുഷ്പവും കാക്കപ്പുവും കണ്‍മുമ്പില്‍ വര്‍ണങ്ങള്‍ നിരത്തി അണിനിരന്നപ്പോള്‍ കുട്ടിക‌ളുടെ കണ്ണുകളില്‍ വിസ്മയം.നീലേശ്വരം എന്‍‌.കെ.ബി.എം .. യു.പി. സ്ക്കൂളിലെ ഓണാഘോഷ ഭാഗമായാണ് അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍പൂക്കളുടെ പ്രദര്‍ശനത്തിനായി ശേഖരിച്ചു. പ്രദര്‍ശനം ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഐശ്വര്യമനോജ് ഉദ്ഘാടനം ചെയ്തു. പി.ടി..പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ്,എം.വി.സുരേശന്‍, ടി.വി.സ്വരുപ, പി.വി.രമ, കെ.തങ്കമണി, സ്ക്കൂള്‍ മാനേജര്‍ ഡോ.കെ. ഗോപിനാഥ്, ടി.വി.തമ്പാന്‍, കെ.ശിവരാമന്‍, ഷിബാരാജു ഹെഡ്മ്മാസ്റ്റര്‍ എ.വി.ഗിരിശന്‍, ശ്യാംഭട്ട് എന്നിവര്‍ പ്രസംഗിച്ചു.ഓണപ്പാട്ടുകള്‍, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.


















Wednesday 3 September 2014

ബ്ളോഗ്


സ്ക്കൂള്‍ ബ്ളോഗ് ഉദ്ഘാടനം
നീലേശ്വരം എന്‍‌.കെ.ബി.എം..യു.പി.സ്ക്കൂളിലെ ബ്ളോഗിന്റെ ഉദ്ഘാടനം പി.ടി..പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ് നിര്‍വ്വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡന്റ് ഷീബാ രാജു എസ്.ആര്‍.ജി കണ്‍വീനര്‍മാരായ കെ.വി ശ്യാമള, കെ.വനജ എന്നിവര്‍ പ്രസംഗിച്ചു. പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍ സ്വാഗതവും എം.ആര്‍ ശ്യാം ഭട്ട് നന്ദിയും പറഞ്ഞു